---
title: "അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണം, കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണം: എം.എ. ബേബി."
english_title: "We need to find out if there is anything unusual, and a thorough investigation is needed into the Kannapuram blast: M.A. Baby."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312024/We need to find out if there is anything unusual, and a thorough investigation is needed into the Kannapuram blast: M.A. Baby."
published_at: "2025-08-30T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണം, കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണം: എം.എ. ബേബി.

> **Lead Summary:** കണ്ണൂർ: കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സ്ഫോടനത്തിൽ പിന്നിൽ അസ്വാഭാവികത ഉണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും എം.എ. ബേബി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കേണ്ടതാണ്. പടക്ക നിർമാണം നടത്തുന്നിടത്താണ് അപകടം ഉണ്ടായത്. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും എം.എ. ബേബി പറഞ്ഞു.സ്ഫോടനത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണ പ്രത്യാരോപങ്ങളും കണ്ണൂരിൽ സജീവമാണ്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമാണെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. പിന്നാലെ കോൺഗ്രസിനെതിരെ സിപിഐഎമ്മും ബിജെപിയും രംഗത്തെത്തി. സ്ഫേടനം നടന്ന വീട് വാ‍ടകയ്ക്കെടുത്ത അനൂപ് മാലിക് കോൺഗ്രസ് ബന്ധമുള്ളയാളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. അനൂപ് മാലിക് കെ. സുധാകരന്റെ അടുത്ത അനുയായിയെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ആരോപിച്ചത്.

## Article Content

കണ്ണൂർ: കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സ്ഫോടനത്തിൽ പിന്നിൽ അസ്വാഭാവികത ഉണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും എം.എ. ബേബി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കേണ്ടതാണ്. പടക്ക നിർമാണം നടത്തുന്നിടത്താണ് അപകടം ഉണ്ടായത്. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും എം.എ. ബേബി പറഞ്ഞു.സ്ഫോടനത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണ പ്രത്യാരോപങ്ങളും കണ്ണൂരിൽ സജീവമാണ്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമാണെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. പിന്നാലെ കോൺഗ്രസിനെതിരെ സിപിഐഎമ്മും ബിജെപിയും രംഗത്തെത്തി. സ്ഫേടനം നടന്ന വീട് വാ‍ടകയ്ക്കെടുത്ത അനൂപ് മാലിക് കോൺഗ്രസ് ബന്ധമുള്ളയാളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. അനൂപ് മാലിക് കെ. സുധാകരന്റെ അടുത്ത അനുയായിയെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ആരോപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312024/We need to find out if there is anything unusual, and a thorough investigation is needed into the Kannapuram blast: M.A. Baby.)